കാഞ്ഞങ്ങാട്: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. വെള്ളിക്കോത്ത് അടോട്ടെ പി.കെ. പദ്മനാഭന് (64) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് പദ്മനാഭനെ വീടിനുള്ളില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടത്. മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
ഏതാനും ദിവസം മുമ്പ് ബന്ധുക്കളായ സ്ത്രീകളെയും കുട്ടിയെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലിസ് പദ്മനാഭനെതിരേ കേസെടുത്തിരുന്നു. പദ്മനാഭൻരെ മരണത്തില്‍ സംശയമുണ്ടെന്ന് കാട്ടി സഹോദരന് ചെറുവത്തൂര്‍ ഓരിയിലെ ജനാര്‍ദനന്റെ പരാതിയില്‍ പൊലിസ് കേസെടുത്തു. ഭാര്യ: മാധവി. മക്കള്‍: അശ്വതി, കാര്‍ത്തിക.